Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Dies

Idukki

കു​ഴി​യി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ം‍: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേസെടുത്തു

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം മാ​വി​ന്‍​ചു​വ​ട്ടി​ല്‍ റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള എ​സ്പി​യെ നി​യോ​ഗി​ച്ച് ജി​ല്ലാ​ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സൗ​ത്ത് സോ​ണ്‍ ഐ ​ജി നി​ര്‍​ദേ​ശി​ക്ക​ണം.​പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.​

കു​ഴി അ​ട​യ്ക്കാ​നു​ള്ള അ​ധി​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണോ എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ടെ​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്ക​ണം. എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മ​തി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഐ​ജി ല​ഭ്യ​മാ​ക്ക​ണം.

യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍, കു​ഴി​യ​ട​യ്ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ട നാ​ട്ടു​കാ​ര്‍, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ മൊ​ഴി​ക​ളെ​ടു​ക്ക​ണം.​ ഇ​തേ സ്ഥ​ല​ത്ത് മു​മ്പ് അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും ജെ​യ്‌​സ് ബെ​ന്നി ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് പൂ​ര്‍​ണ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​വ​റേ​ജ് ഉ​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്ക​ണം. മ​രി​ച്ച​യാ​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും വി​ലാ​സ​വും റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്ക​ണം.

കു​ഴി അ​ട​യ്ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വമു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും വി​ലാ​സ​വും റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​വ​ണം.​യു​വാ​വി​ന്‍റെ ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും റി​പ്പോ​ര്‍​ട്ടി​ല്‍ ചേ​ര്‍​ക്ക​ണം. അ​പ​ക​ട​ത്തെ​കു​റി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഇ​ന്‍റേണ​ല്‍ വി​ജി​ല​ന്‍​സ് വിം​ഗ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മെ​ങ്കി​ല്‍ അ​തും ഹാ​ജ​രാ​ക്ക​ണം.​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​റാ​ഴ്ച​യ്ക്ക​കം സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റ​ണം. റി​പ്പോ​ര്‍​ട്ടി​നൊ​പ്പം ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടും ചേ​ര്‍​ത്ത് ര​ണ്ടാ​ഴ്ച​യ്ക്ക​കം ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

യു​വാ​വി​ന്‍റെ ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യി​ട്ടു​ണ്ടോ​യെ​ന്നും ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.​പൊ​തു​മ​രാ​മ​ത്ത് (റോ​ഡ്‌​സ്) വ​കു​പ്പ് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ആ​റാ​ഴ്ച​യ്ക്ക​കം പ്ര​ത്യേ​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. ഇ​തി​നൊ​പ്പം പൊ​തു​മ​രാ​മ​ത്ത് ഇ​ന്‍റേണ​ല്‍ വി​ജി​ല​ന്‍​സ് വിം​ഗി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും ഉ​ള്‍​ക്കൊ​ള്ളി​ക്ക​ണം.

ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ചീ​ഫ് എ​ന്‍​ജി​നി​യ​റു​ടെ​യും പ്ര​തി​നി​ധി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും തൊ​ടു​പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

 

District News

ഓ​ട്ടോ​റി​ക്ഷ പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു


പു​തു​ക്കാ​ട്: മ​ര​ത്താ​ക്ക​ര കു​ഞ്ഞ​നം​പാ​റ​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു.​ ക​ല്ലൂ​ർ കോ​ട്ടാ​യി സ്വ​ദേ​ശി തേ​റാ​ട്ടി​ൽ ക​ള​പ്പു​ര വീ​ട്ടി​ൽ ഡേ​വീ​സി​ന്‍റെ മ​ക​ൻ ഡെ​ൽ​സ​ൻ (46) ആ​ണ് മ​രി​ച്ച​ത്.


ക​ഴി​ഞ്ഞ മാ​സം 28ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡെ​ൽ​സ​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള‌​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്.​ ഒ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.ഭാ​ര്യ: ആ​ൻ​സി. സം​സ്കാ​രം ഇന്നു രാ​വി​ലെ 11ന് ​ക​ല്ലൂ​ർ ഈ​സ്റ്റ് സെ​ന്‍റ് റാ​ഫേ​ൽ പ​ള്ളി​യി​ൽ.

Kerala

കു​ന്നം​കു​ള​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​ക്ക​ൾ മ​രി​ച്ചു

കു​ന്നം​കു​ളം: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കാ​ണി​യാ​മ്പ​ലി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​വി​ല​ക്കാ​ട് കൂ​ളി​യാ​ട്ടി​ൽ പ്ര​ണ​വ് (26 ), കാ​വി​ല​ക്കാ​ട് മ​മ്പ​റ​മ്പി​ൽ ജി​ഷ്ണു (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​ണി​പ്പ​യ്യൂ​രി​ൽ നി​ന്നും ചാ​യ​കു​ടി​ച്ച് വ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​ണി​യാ​മ്പാ​ൽ പ​ന​ങ്ങാ​യി ഇ​റ​ക്ക​ത്തി​ൽ വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഇ​വ​രു​ടെ മു​ന്നി​ൽ പോ​യി​രു​ന്ന കൂ​ട്ടു​കാ​ർ ഇ​വ​രെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് തി​രി​കെ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത് ക​ണ്ട​ത്. ഉ​ട​നെ ര​ണ്ടു​പേ​രെയും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Up